മീങ്കുന്നം ദി പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റൂം: പരിസ്ഥിതി ദിനം ആചരിച്ചു

മീങ്കുന്നം: മീങ്കുന്നം ദി പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റൂം, വനിതാ വേദി, വയോജന വേദി, കിഡ്‌സ് ക്ലബ് എന്നിവയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു. ലൈബ്രറി ഹാളില്‍ നടന്ന ദിനാചരണം ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യു ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഇമ്മാനുവല്‍ എം.ടി അധ്യക്ഷത വഹിച്ചു. മീങ്കുന്നം പള്ളി വികാരി ഫാ.ജേക്കബ് തലാപ്പള്ളില്‍ വൃക്ഷ തൈ നട്ട് സന്ദേശം നല്‍കി.ലൈബ്രറി കമ്മിറ്റി സീനിയര്‍ വനിതാ അംഗം മേരി പീറ്റര്‍ പ്രതിക്ജ്ഞ ചൊല്ലിക്കുടുത്തു. ലൈബ്രറി സെക്രട്ടറി ജോഷി പോള്‍, വയോജന വേദി പ്രസിഡന്റ് ഡേവിസ് പാലാട്ടി, വനിതാ വേദി പ്രസിഡന്റ് എല്‍ബി ജിബിന്‍ എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ക്വിസ്സ് മത്സരവും, പോസ്റ്റര്‍ നിര്‍മാണവും നടത്തി. വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു

Back to top button
error: Content is protected !!