മീങ്കുന്നം സെന്റ് ജോസഫ് ദൈവാലയത്തില്‍ തിരുനാള്‍

ആരക്കുഴ : മീങ്കുന്നം സെന്റ് ജോസഫ് ദൈവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ 29വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ജോര്‍ജ് വടക്കേല്‍ അറിയിച്ചു. ഇന്ന് വൈകുന്നേരം 4.45ന് വിശുദ്ധ കുര്‍ബാന, നൊവേന – ഫാ. ജോര്‍ജ് നെടുങ്കല്ലേല്‍. നാളെ വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന – ഫാ. പോള്‍ കാരക്കൊമ്പില്‍. 26ന് വൈകുന്നേരം 4.45ന് വിശുദ്ധ കുര്‍ബാന, നൊവേന, ഫാ. മാത്യു തേക്കുംകാട്ടില്‍. 27ന് വൈകുന്നേരം 4.30ന് പതാക ഉയര്‍ത്തല്‍, 4.45ന് വിശുദ്ധ കുര്‍ബാന, നൊവേന – ഫാ. ജോസഫ് വെട്ടിക്കുഴിച്ചാലില്‍. 28ന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, നൊവേന, എട്ടിന് അമ്പ് എഴുന്നള്ളിക്കല്‍, ഒമ്പതിന് പതാക ഉയര്‍ത്തല്‍, ലദീഞ്ഞ്, ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ തിരുരക്തമല കപ്പേളയില്‍ അമ്പ് എഴുന്നള്ളിക്കല്‍, 4.15ന് അമ്പ് പ്രദിക്ഷം, അഞ്ചിന് തിരുനാള്‍ കുര്‍ബാന, സന്ദേശം – ഫാ. ജോസ് കുളത്തൂര്‍, 6.30ന് പ്രദക്ഷിണം, എട്ടിന് സമാപന പ്രാര്‍ത്ഥന, ദിവ്യകാരുണ്യ ആശീര്‍വാദം, 8.15ന് കരിമരുന്ന കലാ പ്രകടനം. 29ന് രാവിലെ 5.45നും, 7.15നും, 10നും വിശുദ്ധ കുര്‍ബാന, വൈകുന്നേരം 4.45ന് തിരുനാള്‍ കുര്‍ബാന – ഫാ. അനീഷ് പുളിക്കല്‍, തിരുനാള്‍ സന്ദേശം – ഫാ. ജിനോ പുന്നമറ്റത്തില്‍, 6.45ന് പ്രദക്ഷിണം, എട്ടിന് സമാപന പ്രാര്‍ത്ഥന, ദിവ്യകാരുണ്യ ആശീര്‍വാദം, 8.15ന് ബാന്റ് മേളം, ചെണ്ട മേളം, 8.30ന് സ്‌നേഹ വിരുന്ന്.

Back to top button
error: Content is protected !!