മീങ്കുന്നം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിലുള്ള കാര്‍മെന്‍ വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വനിതാ കൂട്ടായ്മ നടത്തി 

 

 

 

മൂവാറ്റുപുഴ : വനിത ദിനത്തിന് മുന്നോടിയായി മീങ്കുന്നം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിലുള്ള കാര്‍മെന്‍ വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വനിതാ കൂട്ടായ്മ ജില്ലാ പഞ്ചയത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. വനിതാ വേദി ചെയര്‍പേഴ്സണ്‍ റാണി ജയ്സണ്‍ അധ്യക്ഷത വഹിച്ചു. സെന്‍റ് ജോസഫ് പള്ളി വികാരി ഫാ. ജോര്‍ജ് വടക്കേല്‍ അനുഗ്രഹ പ്രഭാഷണവും, എസ്എസ്എ ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഉഷ മാനാട്ട് മുഖ്യ പ്രഭാഷണവും നടത്തി. ചടങ്ങില്‍ ലൈബ്രറിയിലെ മുതിര്‍ന്ന അംഗം മേരി പീറ്ററിനെ വനിതവേദി അംഗം മേഴ്സി ജോസ് ആദരിച്ചു. ലൈബ്രറി പ്രസിഡന്‍റ് എം.റ്റി. ഇമ്മാനുവല്‍, മുന്‍ പ്രസിഡന്‍റ് പി.എം. മാത്യു, ലൈബ്രറി സെക്രട്ടറി ജോഷി പോള്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എമ്മാനുവല്‍ പോള്‍, വനിത വേദി വൈസ് പ്രസിഡന്‍റ് മോഹന വല്ലി ജോയി എന്നിവര്‍ പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു. വനിതാ കൂട്ടായ്മ പ്രസിഡന്‍റ് എല്‍ബി ജിബിന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്‍റ് സെക്രട്ടറി പി.കെ. വിജയന്‍, പഞ്ചായത്തംഗങ്ങളായ സിബി കുര്യാക്കോ, വിഷ്ണു ബാബു, ജാന്‍സി മാത്യു, ആല്‍ബി ആല്‍ബിന്‍, ആരക്കുഴ സഹകരണ ബാങ്ക് പ്രസിഡന്‍റ് റ്റോമി വള്ളമറ്റം, സിഡിഎസ് ചെയര്‍പേഴ്സണ്‍ അമ്പിളി വിജയന്‍, വനിത വേദി സെക്രട്ടറി ടീന ബിബീഷ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വനിതകളുടേയും കുട്ടികളുടേയും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

 

ഫോട്ടോ ………………..

മീങ്കുന്നം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിലുള്ള കാര്‍മെന്‍ വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ വനിത ദിനത്തിന് മുന്നോടിയായി നടത്തിയ വനിതാ കൂട്ടായ്മ ജില്ലാ പഞ്ചയത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!