സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ജൂലൈ ഒന്നു മുതൽ മെഡിസെപ്പ്: മന്ത്രി കെ.എൻ ബാലഗോപാൽ

കോട്ടയം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ജൂലൈ ഒന്നു മുതൽ മെഡിസെപ്പ് ഏർപ്പെടുത്തുമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ. കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി കേന്ദ്ര – സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇതുവഴി നേരിട്ട് സഹായം എത്തിക്കാൻ സാധിക്കും. സർക്കാർ ജീവനക്കാരുടെ ആരോഗ്യ കാര്യത്തിൽ അടക്കം കൃത്യമായ ഇടപെടൽ സർക്കാർ നടത്തുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള കാര്യങ്ങൾ ഇതിന് തടസമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി പലപ്പോഴും നികുതി വർധിപ്പിക്കുകയും കുറയ്ക്കുകയും ചെയ്യുന്നുണ്ട്. ഇതിന് അനുസരിച്ച് സംസ്ഥാന സർക്കാർ നിലപാട് സ്വീകരിക്കാത്തത് വിമർശനത്തിന് ഇടയാക്കുന്നുണ്ട്. എന്നാൽ നികുതി കുറയ്ക്കുന്നതിന്‍റെ ഗുണം സാധാരണക്കാർക്ക് ലഭ്യമാകണമെന്നാണ് സർക്കാർ നിലപാട്. പലപ്പോഴും കേന്ദ്ര സർക്കാർ നികുതി കുറയ്ക്കുന്നതിന്‍റെ ഗുണം ലഭിക്കുന്നത് കോർപ്പറേറ്റ് കമ്പനികൾക്കാണ്. ഈ സാഹചര്യത്തിൽ 25 ഇനങ്ങളിൽ കേരള സർക്കാർ നടത്തിയ പഠനത്തിൽ മിക്കതിനും നികുതി കുറച്ചതിന്‍റെ ഗുണം സാധാരണക്കാർക്ക് ലഭിക്കുന്നില്ലെന്നു കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Back to top button
error: Content is protected !!