രാമമംഗലത്ത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും

രാമമംഗലം: ടി നസറുദ്ദീന്‍ അനുസ്മരണത്തിന്റെ ഭാഗമായി രാമമംഗലത്ത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. രാമമംഗലം മര്‍ച്ചന്റ് അസോസിയേഷന്റെയും കോതമംഗലം ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിന്റെയും എറണാകുളം ഡോക്ടര്‍ ലാല്‍ ലാബിന്റെയും സംയുക്താഭിമുഖ്യത്തിലാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഞായറാഴ്ച രാവിലെ പത്തിന് രാമമംഗലം ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ സംഘടപ്പിക്കുന്ന ക്യാമ്പ് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി എറണാകുളം ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ് ഉദ്ഘാടനം ചെയ്യും. രാമമംഗലം മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ജെയിംസ് കെ മാത്യു അധ്യക്ഷത വഹിക്കും. രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ജോര്‍ജ് മുഖ്യാതിഥിയാകും. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് ജിമ്മി ചക്ക്യാത്ത് മുഖ്യപ്രഭാഷണം നടത്തും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജകമണ്ഡലം പ്രസിഡണ്ട് പോള്‍ ലൂയിസ്, വാര്‍ഡ് മെമ്പര്‍മാരായ ജിജോ ഏലിയാസ്, അശ്വതി മണികണ്ഠന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റി അംഗം സി.സി ജോണ്‍ എന്നിവര്‍പങ്കെടുക്കും

Back to top button
error: Content is protected !!