മൂവാറ്റുപുഴ

കെഎസ്ഇബി ജീവനക്കാര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

മൂവാറ്റുപുഴ : ജില്ലാ ആരോഗ്യ വകുപ്പും, കെ.എസ്.ഇ.ബിയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍ക്കുവേണ്ടി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മേള ആഡിറ്റോറിയത്തില്‍ നടത്തിയ ക്യാമ്പില്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രി കണ്‍സള്‍ട്ടന്റ് ഫിസിഷന്‍ ഡോ.ഷാജഹാന്‍, ഫിസിയാട്രി വിഭാഗം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ദീപ്തി, പാമ്പാക്കുട സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരഭി പി.എച്ച്.സി രാമമംഗലം ഡെന്റല്‍ സര്‍ജന്‍ ഡോ.നൂഷിന്‍ തന്‍സീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേയും പാമ്പാക്കുട ഹെല്‍ത്ത് ബ്ലോക്കിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നുള്ള ആരോഗ്യ വകുപ്പ് ജീവനക്കാര്‍, എന്‍ എച്ച് എം ജീവനക്കാര്‍ ചോറ്റാനിക്കര ടാറ്റ ഹോസ്പിറ്റലിലെ ക്യാന്‍സര്‍ സ്‌ക്രീനീങ്ങ് ടീം, മൂവാറ്റുപുഴ നിര്‍മ്മല നഴ്‌സിംഗ് സ്‌കൂളിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ സഹകരമത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കെ.എസ്.ഇ.ബി മൂവാറ്റുപുഴ ഡിവിഷനുകീഴിലെ 298 ജീവനക്കാര്‍ പരിശോധനയില്‍ പങ്കെടുത്തു. തൊഴിലിടങ്ങള്‍ കേന്ദ്രീകരിച്ച് ജീവിത ശൈലി രോഗ പരിശോധന നടത്തുന്ന പദ്ധതിയുടെ ഭാഗമായാണ് മെഡിക്കല്‍ ക്യാമ്പ്നടത്തിയത്.

Back to top button
error: Content is protected !!