ആരോഗ്യ പരിശേധന ക്യാമ്പ് നടത്തി

പല്ലാരിമംഗലം: പഞ്ചായത്ത് ഐസിഡിഎസ് സെക്ടറിന്റെ നേതൃത്വത്തില്‍ ആയുഷ് ഡിപ്പാര്‍ട്ട്‌മെന്റുമായി സഹകരിച്ച് ആരോഗ്യ പരിശോധനാ ക്യാമ്പും, ന്യൂട്രീഷ്യന്‍ കൗണ്‍സിലിംഗും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എം അബ്ദുള്‍ കരിം അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ അബൂബക്കര്‍ മാങ്കുളം, കെ എം മൈതീന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സ്വപ്നമാത്യു, അങ്കണവാടി വര്‍ക്കര്‍മാരായ ജമീല സലാം, എം എം ഷീന എന്നിവര്‍ പ്രസംഗിച്ചു. ആര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍ എം നിഷാമോള്‍ ആരോഗ്യ പരിശോധനക്ക് നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!