മൂവാറ്റുപുഴ നഗരത്തില്‍ എംഡിഎംഎയുമായി രണ്ടുയുവാക്കള്‍ അറസ്റ്റില്‍

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തില്‍ എംഡിഎംഎയുമായി രണ്ടുയുവാക്കള്‍ അറസ്റ്റില്‍. എംഡിഎംഎ കാറില്‍ വില്പന നടത്തിയ രണ്ടുയുവാക്കളാണ് എക്‌സൈസിന്റെ പിടിയിലായത്. മൂവാറ്റുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനീത് രവിയും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ നിന്ന് 1.265 ഗ്രാം എംഡിഎംഎയും 30ഗ്രാം കഞ്ചാവും പിടികൂടി. കുന്നത്തുനാട് രായമംഗലം കളത്തിപറമ്പില്‍ ആല്‍ബിന്‍ ഷാജി(21) രായമംഗലം മനവേല്‍ എല്‍ദോസ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എംഡിഎംഎ ചെറിയ കവറുകളിലാക്കിയാണ് വില്‍പ്പന നടത്തിയിരുന്നത്. 3000 രൂപയാണ് ഒരു പാക്കറ്റ് വില. പ്രതികള്‍ സഞ്ചരിക്കുന്ന കാറും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. മൂവാറ്റുപുഴ റൈഞ്ച് ഇന്‍സ്‌പെക്ടര്‍ സുനില്‍ ആന്റോ, സാജു എം യു, സാജന്‍ പോള്‍, ബബിന, ജിതിന്‍, അരുണ്‍, കൃഷ്ണകുമാര്‍, സുധീര്‍, ഗോപാലകൃഷ്ണന്‍, ജിനേഷ് സുനില്‍, എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നത്.

Back to top button
error: Content is protected !!