എംസി റോഡിൽ കുറ്റിക്കാടുകൾ വാഹനങ്ങളുടെ കാഴ്ച മറക്കുന്നു.

 

*ആനന്ദ് പി റാം ഉന്നക്കുപ്പാ*

മൂവാറ്റുപുഴ:മൂവാറ്റുപുഴ കൂത്താട്ടുകുളം എം.സി റോഡിൽ മാറാടി ഉന്നകുപ്പയിലും ഉന്നകുപ്പ – ഗിരിറോഡിന് സമീപവും റോഡിന്റെ വശങ്ങളിൽ ഇടതൂർന്നു വളരുന്ന കുറ്റിക്കാടുകൾ വാഹനങ്ങളുടെ കാഴ്ച മറക്കുന്നു എന്ന് ആരോപണം. ഉന്നകുപ്പയിൽ വില്ലന്മാർ ആകുന്നത് കുറ്റിക്കാടുകൾ ആണെങ്കിൽ ഉന്നകുപ്പയുടെ സമീപത്തെ കാരണം സ്വകാര്യവ്യക്തിയുടെ റോഡിലേക്ക് ചെരിഞ്ഞു നിൽക്കുന്ന മരങ്ങളാണ്. തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി നേരത്തെ റോഡിന്റെ ഇരുവശങ്ങളും വൃത്തിയാക്കിയെങ്കിലും ഇപ്പോൾ തിരഞ്ഞെടുപ്പിന്റെ ചൂടിൽ അധികാരികൾ കണ്ണടക്കുകയാണ്.അധികാരികളുടെ ഈ അനാസ്ഥ ദിനംപ്രതി അപകടങ്ങൾ സംഭവിക്കുന്ന ഉന്നകുപ്പയിൽ അതിന്റെ തോത് ഉയർത്തും എന്നതിൽ സംശയമില്ല.ഇടതൂർന്നു വളരുന്ന കുറ്റിക്കാടുകൾ സാമൂഹികവിരുദ്ധർ മാലിന്യങ്ങൾ തള്ളാൻ ഉള്ള സ്ഥലം ആയി ഉപയോഗിക്കുകയാണ് ഇപ്പോൾ. റോഡിനിരുവശവും ഉള്ള കാടുകൾ വെട്ടി നീക്കി വാഹനഗതാഗതം സുഗമമാക്കുന്നതിനോടൊപ്പംതന്നെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Back to top button
error: Content is protected !!