അയല്‍പക്കംകോലഞ്ചേരി

മഴുവന്നൂരില്‍ ട്വന്റി20യുടെ കാര്‍ഷിക സഹായം

(സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി )

 

കോലഞ്ചേരി : മഴുവന്നൂർ പഞ്ചായത്തില്‍ നെല്‍കൃഷി വ്യാപനത്തിനായി കര്‍ഷകര്‍ക്ക് സഹായമായി ട്വന്റി20.ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാര്‍ഡ് ബ്ലാന്ദേവറില്‍ ട്വന്റി20യുടെ നേതൃത്വത്തില്‍ നെല്‍കൃഷി ഇറക്കുന്നതിനായി എനിലിപാടം പാടശേഖരത്തില്‍ ടില്ലര്‍ ഉപയോഗിച്ചുള്ള നിലം ഉഴുതല്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് പാടം ഉഴുവല്‍ ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ രണ്ട് ഏക്കര്‍ പാടശഖരമാണ് ഉഴുത് നല്‍കുന്നത്
തുടര്‍ന്നുള്ള ദിവസങ്ങളില്‍ കര്‍ഷകരുടെ ആവശ്യാനുസരണം ബാക്കി വാര്‍ഡുകളില്‍ ട്വന്റി20യുടെ നേതൃത്വത്തില്‍ പാടം ഉഴുതു നല്‍കും. പാടം ഉഴുതുന്നതിനുള്ള ടില്ലര്‍ മെഷീനും ഓപ്പറേറ്ററേയുമാണ് ട്വന്റി20 വിട്ടു നല്‍കുന്നത്. കര്‍ഷകരുടെ ആവശ്യാനുസരണമാണ് ഓരോ വാര്‍ഡിലും ട്വന്റി20 പാടം ഉഴുതു നല്‍കുന്നത്.

 

Back to top button
error: Content is protected !!