മഴുവന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

കോലഞ്ചേരി: മഴുവന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി  ഉമ്മൻചാണ്ടിയുടെ  വിയോഗത്തിൽ അനുശോചിച്ചു.  നെല്ലാട് നടത്തിയ അനുസ്മരണ സദസ്സിന്റെ ഉദ്ഘാടനം മുൻ എം.പി. കെ.പി ധനപാലൻ  നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ജെയിൻ മാത്യു അധ്യക്ഷത വഹിച്ചു   മുൻ എംഎൽഎ  എം.പി.വർഗീസ്, കുന്നക്കുരുടി സെൻ്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ സഹവികാരി ഫാ. ബിനിൽ വർഗീസ്, സിപിഎം ലോക്കൽ സെക്രട്ടറി ടി.എൻ. സാജു ,ബിജെപി സംസ്ഥാന കമ്മിറ്റി അംഗം വി.എൻ. വിജയൻ , കേരള കോൺഗ്രസ് ജേക്കബ് മണ്ഡലം പ്രസിഡൻ്റ് വി.വി. സുഭാഷ്, എൻഎസ്എസ് പ്രസിഡൻ്റ് സി.പി. ഉത്തമൻ, എസ്എൻഡിപി പ്രസിഡൻ്റ് എം.എൻ. പ്രഭാകരൻ, കെപിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗം എം.കെ. വേലായുധൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ എം.ടി.ജോയി , എം.പി. രാജൻ, ബ്ലോക്ക് പ്രസിഡൻ്റ് കെ.വി.എൽദോ, മാത്യു കുരുമോളത്ത്, ടി.ഒ.പീറ്റർ,അരുൺ വാസു, ജെയിംസ് പാറേക്കാട്ടിൽ ,അനു.ഇ.വർഗീസ്, എൽദോപോൾ, ലോഹിദാക്ഷൻ നായർ , ബിജു വർഗീസ്, വി. കെ. ജോൺ , വി.ടി.ബേബി, പി.എം. തമ്പി, ടി.എം. ജോയി, കെ.വി.പൗലോസ്,സീബാ വർഗീസ് എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!