അയല്‍പക്കംകോലഞ്ചേരി

മഴുവന്നൂരിൽ ആഴമുള്ള കിണറ്റിൽ ചാടിയ പശുക്കിടാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.

(സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി)

കോലഞ്ചേരി:മഴുവന്നൂരിൽ കിണറ്റിൽ വീണ പശുക്കിടാവിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. മഴുവന്നൂർ പഞ്ചായത്ത് പതിനാലാം വാർഡ് കടയ്ക്കനാട് എടശ്ശേരിപടി, താഴമനയിൽ വീട്ടിൽ കുഞ്ഞൂറിന്റെ ഒരു മാസം പ്രായമുള്ള പശുക്കിടാവാണ് ഇന്ന്(14-04-2021) പകൽ കിണറ്റിലേക്ക് ചാടിയത്. 40 അടി താഴ്ച്ചയും,12″വ്യാസവും,4 അടി വെള്ളവുമുള്ള കിണറിലേക്കാണ് പശു കിടാവ് വീണത്.സന്ദേശം ലഭിച്ചതനുസരിച്ച് അസി. സ്റ്റേഷൻ ഓഫീസർ.പി.ആർ. ലാൽജിയുടെ നേതൃത്വത്തിൽ സ്ഥലത്ത് എത്തിയ സേന നെറ്റും, റോപ്പും ഉപയോഗിച്ച് പശുക്കിടാവിനേയും രക്ഷിക്കാൻ കിണറിലിറങ്ങിയ ഉടമസ്ഥനേയും സുരക്ഷിതമായി മുകളിൽ എത്തിച്ചു.

 

 

Back to top button
error: Content is protected !!
Close