മാവുടി ഗവ. എല്‍ പി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കണം: എസ്എഫ്‌ഐ

കവളങ്ങാട്: ശോചനീയാവസ്ഥയിലായ മാവുടി ഗവ. എല്‍പി സ്‌കൂളിന് പുതിയ കെട്ടിടം അനുവദിക്കണമെന്ന് എസ്എഫ്‌ഐ കവളങ്ങാട് ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അടിവാട് പി.കെ ടവറില്‍ (പാലസ്തീന്‍ നഗര്‍) നടന്ന സമ്മേളനം എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം അഞ്ചു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഷിബിന്‍ സണ്ണി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പ്രജിത്ത് കെ ബാബു, സിപിഐ എം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, എ.എ അന്‍ഷാദ്, അഭിരാം ഷൈകുമാര്‍, കെ.ബി മുഹമ്മദ്, എം.എം ബക്കര്‍, അഭിലാഷ് രാജ്, റിനു കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: പ്രിയ പ്രിന്‍സ് (പ്രസിഡന്റ്), മാളവിക ബിനു, റിനു കുര്യന്‍ (വൈസ് പ്രസിഡന്റുമാര്‍), ഷിബിന്‍ സണ്ണി (സെക്രട്ടറി), ഗോകുല്‍ ഗോപാലന്‍ അലന്‍ സാജു (ജോയിന്റ് സെക്രട്ടറിമാര്‍).

 

 

Back to top button
error: Content is protected !!