മാവുടി അങ്കണവാടിയിൽ ഓണാഘോഷം സംഘടിപ്പിച്ചു

 

പല്ലാരിമംഗലം:   മാവുടി അങ്കണവാടിയിൽ  വെൽഫെയർ കമ്മിറ്റിയുടേയും, രക്ഷിതാക്കളുടേയും നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. ആശാ വർക്കർ അല്ലി സാബു അധ്യക്ഷയായി. വെർഫെയർ കമ്മിറ്റി അംഗം വി ജി മധു, അങ്കണവാടി വർക്കർ എം എം ഷീന, ഹെൽപ്പർ എൻ ഒ മേരി എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാ, കായിക മത്സരങ്ങളും, ഓണസധ്യയും ഒരുക്കിയിരുന്നു.

Back to top button
error: Content is protected !!