ശാസ്ത്ര സദസ് സംഘടിപ്പിച്ചു

കവളങ്ങാട്: മാവുടി ഫ്രണ്ട്സ് ലൈബ്രറിയുടെ നേതൃത്വത്തില്‍ ശാസ്ത്ര സദസ് സംഘടിപ്പിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കോതമംഗലം മാര്‍ ബേസില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പല്‍ ജോര്‍ജ് മാത്യു അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശാസ്ത്രബോധം വളര്‍ത്തുക എന്നതിനെ സംബന്ധിച്ച് ക്ലാസെടുത്തു. ചടങ്ങില്‍ ലൈബ്രറി വൈസ് പ്രസിഡന്റ് ഫരീദ് അംജത് അധ്യക്ഷനായി. ലൈബ്രറി സെക്രട്ടറി എല്‍ദോസ് വര്‍ഗീസ് സ്വാഗതവും ലൈബ്രേറിയന്‍ സുറുമി സനൂപ് നന്ദിയും പറഞ്ഞു.

 

Back to top button
error: Content is protected !!