രാഷ്ട്രീയം

സാധാരണക്കാര്‍ക്കായുള്ള മാത്യുവിന്റെ ഇടപെടല്‍ ഗുണകരമാകും.മാത്യു കുഴല്‍നാടന്‍ ബഹുദൂരം മുന്നിലെന്ന് കണക്കുക്കൂട്ടൽ…….

 

മൂവാറ്റുപുഴ:സാധാരണക്കാര്‍ക്കായുള്ള മാത്യുവിന്റെ ഇടപെടല്‍
ഗുണകരമാകുമെന്നും മാത്യു കുഴല്‍നാടന്‍
ബഹുദൂരം മുന്നിലെന്നും യൂ.ഡി.എഫ് ക്യാമ്പിന്റെ വിലയിരുത്തൽ.നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു ദിനം മാത്രം അവശേഷിക്കെ മൂവാറ്റുപുഴയുടെ ചിത്രം വ്യക്തമാകുന്നു .എല്‍ഡിഎഫ് സ്ഥാനാര്‍ഥി എല്‍ദോ ഏബ്രഹാമിനുമേല്‍ വ്യക്തമായ ആധിപത്യം പ്രചരണ രംഗത്ത് പുറത്തെടുക്കാന്‍ മാത്യുവിനായിട്ടുണ്ടെന്നും,പൊതുജീവിതത്തില്‍ ചെയ്ത പ്രവര്‍ത്തനങ്ങളും ഇടപെടലും അത്രമേല്‍ മൂവാറ്റുപുഴയുടെ മനസിനെ സ്വാധീനിച്ചുകഴിഞ്ഞു എന്നും ക്യാമ്പ് വിലയിരുത്തുന്നു. പിഎസ് സി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പോരാട്ടങ്ങള്‍ മണ്ഡലത്തിലെവിടെയും ചര്‍ച്ചയാണ്.പ്രളയകാലത്തും കൊവിഡ് കാലത്തും മാത്യുവിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഖിക്കപ്പെട്ടു. ഇവയൊക്കെയുണ്ടെങ്കിലും മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഏറെയും ചര്‍ച്ചയായത്. കഴിഞ്ഞ അഞ്ചു വര്‍ഷം ഇടതുപക്ഷ എംഎല്‍എ എല്‍ദോ ഏബ്രഹാം മണ്ഡലത്തെ പിന്നോട്ടടിച്ചതിനു നിരവധി ഉദാഹരണങ്ങളുണ്ടെന്നും,അവയൊക്കെയും ജനമനസില്‍ പ്രകടമാണെന്നുമാണ് യുഡിഎഫ് കണക്കുകൂട്ടുന്നത് . കൂടാതെ മാത്യുവിനു നേരെയുള്ള വ്യക്ത്യധിക്ഷേപം അതിരു കടക്കുകയും എല്‍ദോയെ താക്കീത് ചെയ്യുന്ന സംഭവം പോലുമുണ്ടായത് എൽഡിഎഫിന് തിരിച്ചടിയാകുമെന്നും പ്രതീക്ഷിക്കുന്നു .ശബരിമല വിശ്വാസികള്‍ക്കൊപ്പം നില്‍ക്കാന്‍ ഒരു ഘട്ടത്തിലും എല്‍ദോ ശ്രമിച്ചില്ലെന്ന് യോഗം വിലയിരുത്തി.ക്രൈസ്തവ വിശ്വാസികളെ തമ്മിലടിപ്പിക്കാനുള്ള ശ്രമവും ഇടതുക്യാംപില്‍നിന്നുണ്ടായി.ഇത്തരത്തിലൊക്കെ വ്യക്ത്യധിക്ഷേപങ്ങള്‍ ഉണ്ടായിട്ടും മാത്യു പ്രസംഗിച്ചത് രാഷ്ട്രീയവും വികസന പ്രശ്നങ്ങളും മാത്രമാണെന്നതും, ഒപ്പം ഇടതു സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളും മാത്രമാണ് പ്രസംഗിച്ചത് എന്നതും ഗുണകരമാകും എന്ന പ്രതീക്ഷയിലാണ് ക്യാമ്പ് ..ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിൽ
മൂവാറ്റുപുഴയില്‍ വലിയ ഭൂരിപക്ഷത്തില്‍ മാത്യു ജയിക്കുമെന്ന സര്‍വേ റിപ്പോര്‍ട്ട് യുഡിഎഫ് ക്യാംപിന് വലിയ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്. ഇതുകൂടാതെ ഏഷ്യാനെറ്റ്, 24 ന്യൂസ് ചാനലുകളുടെ സര്‍വേയിലും മാത്യുവിന് വ്യക്തമായ ആധിപത്യം പ്രവചിച്ചിരുന്നു. ഫീല്‍ഡിലും ഇതേ ട്രന്റാണ് എന്നുള്ളതാണ് മാത്യുവിന്റെ പ്രചരണത്തിലെ പൊതുജനപങ്കാളിത്തം എന്ന ക്യാമ്പ് വിലയിരുത്തി . എല്‍ദോയുടെ സ്വന്തം പഞ്ചായത്തായ പായിപ്രയില്‍ മാത്യുവിന്റെ പ്രചരണം അക്ഷരാര്‍ഥത്തില്‍ മനുഷ്യക്കടലായിരുന്നു . കൂടാതെ യുഡിവൈഎഫിന്റെ മനുഷ്യക്കടല്‍ നഗരത്തെ പ്രദക്ഷിണം വച്ചു. പ്രവര്‍ത്തകരുടെ ആവേശം തെളിയിക്കുന്നത് യുഡിഎഫ് ഒറ്റക്കെട്ടായി വോട്ടെടുപ്പിനെ നേരിട്ട് വിജയം സ്വന്തമാക്കുമെന്നു തന്നെയാണ് നേതാക്കൾ വിലയിരുത്തുന്നത് .

Back to top button
error: Content is protected !!
Close