വാക്ക് പാലിച്ച് മാത്യു കുഴല്‍നാടൻ; വേനല്‍ മഴയില്‍ നാശം വിതച്ച ആയവന പഞ്ചായത്തിലെ വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി….

 

മൂവാറ്റുപുഴ: വേനല്‍ മഴയിലും കനത്ത കാറ്റിലും നാശം വിതച്ച ആയവന പഞ്ചായത്തിലെ വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 14ാം വാര്‍ഡിലെ തോട്ടഞ്ചേരി തൂക്കുപാലം കോളനിയിലെ മൂഴിക്കതണ്ടേല്‍ രാജന്റെ വീടിന്റെ വാര്‍ക്ക ഇന്ന് പൂർത്തിയായി. നിർമ്മാണ പ്രവർത്തനങ്ങൾ കെപിസിസി ജനറല്‍ സെക്രട്ടറിയും നിയമസഭ സ്ഥാനാര്‍ത്ഥിയുമായിരുന്ന ഡോ. മാത്യു കുഴല്‍നാടന്‍ വിലയിരുത്തി.കനത്ത പേമാരിയില്‍ തകര്‍ന്ന മൂന്ന് വീടുകള്‍ സര്‍ക്കാര്‍ സഹായത്തിന് കാത്ത് നില്‍ക്കാതെ പൂര്‍വ്വ സ്ഥിതിയിലാക്കുമെന്ന് നാശനഷ്ടങ്ങള്‍ സംഭവിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ച മാത്യു കുഴല്‍നാടന്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ കാല താമസം ഒഴിവാക്കി വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു കുഴല്‍നാടന്റെ വാക്കുകള്‍. ദുരിത ബാധിതര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് അതിവേഗ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് മാത്യു കുഴല്‍നാടന്റെ നേതൃത്വത്തില്‍ നടക്കുന്നത്. രാജന്റെ വീട് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിന്‍സന്റ് ജോസഫിന്റെ നേത്യത്വത്തിലാണ് പൂര്‍ത്തിയാക്കുക. രാജന്റെ വീടും ഉപജീവന മാര്‍ഗ്ഗമായിരുന്ന കടയും പൂര്‍ണ്ണമായി തകര്‍ന്നിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് നേരത്തെ ബൈപാസ് സര്‍ജറി നടത്തിയത്, ഈ വീട് മുപ്പതു ദിവസത്തിനകം പൂര്‍വ്വ സ്ഥിതിയിലാക്കുമെന്ന് മാത്യു കുഴല്‍ നാടന്‍ പറഞ്ഞു. സര്‍ക്കാര്‍ കാല താമസം ഒഴിവാക്കി മറ്റു വീടുകളുടെ അറ്റകുറ്റ പണികള്‍ക്കായി ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും മാത്യു പറഞ്ഞു.

Back to top button
error: Content is protected !!