ഹെപ്പറ്റൈറ്റിസ് ബി വ്യാപനം: മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആരോഗ്യ മന്ത്രിക്ക് കത്ത് നല്‍കി

മൂവാറ്റുപുഴ: മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിലും വ്യാപകമായി ഹെപ്പറ്റൈറ്റിസ് ബി രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് മാത്യു കുഴല്‍നാടന്‍ എംഎല്‍എ കത്ത് നല്‍കി. രോഗം ബാധിച്ച് കഴിഞ്ഞ ദിവസം ഒരാള്‍ മരണപ്പെട്ടിരുന്നു. എന്നാല്‍ രോഗം പടരുന്നതിന്റെ കാരണമോ സ്രോതസോ കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. രോഗം തടയുന്നതിനും മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനും ആവശ്യമായ നടപടി അതീവ ഗൗരവത്തോടെ പരിശോധിക്കണം. മേഖലയിലെ ജനങ്ങള്‍ക്ക് ഇക്കാര്യത്തിലുള്ള ആശങ്കകള്‍ അകറ്റുന്നതിനുള്ള നടപടികളും രോഗനിവാരണ-പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങളും ആരോഗ്യവകുപ്പ് മുഖാന്തിരം നടത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. രോഗബാധിതരായി എത്തുന്നവര്‍ക്ക് മെച്ചപ്പെട്ട ചികിത്സയും മരുന്നുകളും ഉറപ്പാക്കുന്നതിനുള്ള നടപടികളും ഉണ്ടാകണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

Back to top button
error: Content is protected !!