മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ മെറിറ്റ് അവാര്‍ഡ്: ആയവന, മഞ്ഞള്ളൂര്‍പഞ്ചായത്തുകളില്‍ വിതരണം ചെയ്തു

മൂവാറ്റുപുഴ: വിദ്യാഭ്യാസ മേഖലയിലെ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ആയവന, മഞ്ഞള്ളൂര്‍ പഞ്ചായത്തുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്യു കുഴല്‍നാടന്‍ എംഎല്‍എ അവാര്‍ഡ് വിതരണം ചെയ്തു. എസ്എസ്എല്‍സി, പ്ലസ് ടു, സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. മുവാറ്റുപുഴ മണ്ഡലത്തിലെ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്കാണ് എംഎല്‍എ അവാര്‍ഡ് നല്‍കുന്നത്. കൂടാതെ 100 ശതമാനം വിജയം നേടിയ വിദ്യാലയങ്ങള്‍ക്കും, ബിരുദ പരീക്ഷകളിലെ റാങ്ക് ജേതാക്കള്‍ക്കും, മറ്റ് മത്സര പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കും അവാര്‍ഡുകള്‍ വിതരണം ചെയ്തു. വിദ്യാസ്പര്‍ശം മെറിറ്റ് അവാര്‍ഡ് വിതരണം മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. മണ്ഡലത്തിലെ 7 വിദ്യാര്‍ത്ഥികള്‍ക്ക് 14 ലക്ഷം രൂപ മൂല്യമുള്ള സ്‌കോളര്‍ഷിപ്പും ഇതോടൊപ്പം എംഎല്‍എ പ്രഖ്യാപിച്ചു. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും നിയോജക മണ്ഡലത്തിന് പുറത്തുള്ള സ്‌കൂളുകളില്‍ പഠിച്ച മണ്ഡലത്തിലെ താമസക്കാരായ വിദ്യാര്‍ത്ഥികള്‍ക്കുമാണ് എംഎല്‍എ അവാര്‍ഡ് നല്‍കുന്നത്. ആയവന പഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷ് അധ്യക്ഷത വഹിച്ചു. ജീമോന്‍ പോള്‍, റാണിക്കുട്ടി ജോര്‍ജ്, മേഴ്‌സി ജോര്‍ജ്, ജെയിംസ് എന്‍ ജോഷി, ജോസ് പോള്‍, ജോളി ഉലഹനാന്‍, ഉഷ രാമകൃഷ്ണന്‍, രമ്യ പി.ആര്‍, മുഹമ്മദ് ഇലഞ്ഞായി, അജീഷ് പി. എസ്, ജോമി ജോണ്‍, അഡ്വ. ജോജോ ജോസഫ്, ടി.സി അയ്യപ്പന്‍, ഷൈബി പിച്ചപ്പിള്ളി, എം.സി ചെറിയന്‍, മഞ്ഞള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജോസ്, ഉല്ലാസ് തോമസ്, കെ.ജി രാധകൃഷ്ണന്‍, ടോമി തന്നിട്ടമാക്കല്‍, ജോസ് പെരുമ്പിള്ളികുന്നേല്‍, ജിന്റോ ടോമി, സമീര്‍ കോണിക്കല്‍, ബിന്ദു ഗോപി, ജയമോള്‍ സന്തോഷ്, രതീഷ് മോഹനന്‍, ജോസ് കൊട്ടാപ്പിള്ളി, എം.ജി ഷാജി, സനില്‍ സജി എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!