മാത്യു കുഴല്‍നാടന്‍ എംഎല്‍എ മെറിറ്റ് അവാര്‍ഡ് വിദ്യാസ്പര്‍ശം 2023 വിതരണം ചെയ്തു

മാറ്റുപുഴ: മാറ്റുപുഴയില്‍ ഉന്നത വിജയം കൈവരിച്ച എസ്.എസ്.എല്‍.സി , +2, സി.ബി.എസ്.ഇ , ഐ.സി.എസ്. ഇ , വി.എച്ച്. എസ്.ഇ , ടെക്‌നിക്കല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മാത്യു കുഴല്‍നാടന്‍ മെറിറ്റ് അവാര്‍ഡ് വിദ്യാസ്പര്‍ശം 2023 വിതരണം ചെയ്തു. മേള ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. വളര്‍ന്ന് വരുന്ന തലമുറ കഷ്ടതയനുഭവിക്കുന്ന സമൂഹത്തെ സഹായിക്കാനുള്ള മനസും ആര്‍ജവമുള്ളവരായി തീരണമെന്ന് ഉല്ലാസ് തോമസ് പറഞ്ഞു. മണ്ഡലത്തില്‍ 100 % വിജയം കൈവരിച്ച സ്റ്റേറ്റ്. സിബി എസ് ഇ , ഐ സി എസ് ഇ സ്‌കൂളുകളേയും ഇതര മേഖലകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിച്ചു. വിദ്യാര്‍ത്ഥികളും എം എല്‍ എ യുമായുള്ള സംവാദവും ചടങ്ങില്‍ നടത്തി. സംവാദത്തില്‍ മികച്ച ചോദ്യങ്ങള്‍ ചോദിച്ച പത്ത് വിദ്യാര്‍ത്ഥികളെയും എംഎല്‍എ ചടങ്ങില്‍ ആദരിച്ചു നഗരസഭ ചെയര്‍മാന്‍ പി പി എല്‍ദോസ് അധ്യക്ഷത വഹിച്ചു. ഫാ.ജോര്‍ജ് മാന്തോട്ടം കോര്‍ എപ്പിസ്‌കോപ്പ അനുഗ്രഹ പ്രഭാഷണവും, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഹണി . ജി. അലക്‌സാണ്ടര്‍ മുഖ്യ പ്രഭാഷണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് സാറാമ്മ ജോണ്‍, ജില്ലാ പഞ്ചായത്ത് അംഗം റാണികുട്ടി ജോര്‍ജ്,പഞ്ചായത്ത് പ്രസിഡന്റുമാര്‍,നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് കുര്യാക്കോസ്, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!