മാത്യു കുഴൽനാടന്റെ കരം പിടിച്ച് ആവോലിയും ആയവനയും

 

മൂവാറ്റുപുഴ: വൻ ജനപങ്കാളിത്തത്തിൻ്റെ അകമ്പടിയിൽ ഗ്രാമപ്രദേശങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡോ. മാത്യു കുഴൽനാടൻ്റെ പ്രചരണം.ഇന്ന് ആവോലി, ആയവന പഞ്ചായത്തുകളിലായിരുന്നു മാത്യു കുഴൽനാടന്റെ പ്രചരണം. മാത്യുവിൻ്റെ വാഹന പ്രചരണത്തിന് യുവാക്കളുടെയും സ്ത്രീകളുടെയും വലിയ സാന്നിദ്ധ്യം കൊഴുപ്പേകി. വഴിയരികിൽ നിരവധി പേർ മാത്യുവിനെ കാത്തു നിന്നു. എല്ലാവരുടെയും അടുത്ത് ചെന്ന് വോട്ട് അഭ്യർഥിച്ചു. ആവോലിയിലെ പ്രചരണ പരിപാടികൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ഡി സി സി വൈസ് പ്രസിഡന്റ് കെ എം പരീത്, പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസ്, യു ഡി എഫ് നേതാക്കളായ ജോർജ് തെക്കും പുറം, മുഹമ്മദ് കാഞ്ഞിരക്കാട്ട്, മുഹമ്മദ് റഫീക്ക്, അഷറഫ് കക്കാട്ട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളും വിവിധ യോഗങ്ങളിൽ സംസാരിച്ചു.ഉച്ചകഴിഞ്ഞ് ആയവന പഞ്ചായത്തിലായിരുന്നു പര്യടനം. പര്യടനം യു ഡി എഫ് സെക്രട്ടറി
ജോണി നെല്ലൂർ ഉദ്‌ഘാടനം ചെയ്തു. ജോയി മാളിയേക്കൽ,ജോസ് പരുമ്പള്ളികുന്നേൽ, സുറുമി അജിഷ് ,ജോൺ തെരുവത്ത്, കെ.എം ഹസൈനാർ സുഭാഷ് കടക്കോട്,
ജീമോൻ പോൾ, വിൻസന്റ് ജോസഫ്, മുഹമ്മദ് എലഞ്ഞായിൽ, ജയിംസ് ജോഷി എന്നിവർ സംസാരിച്ചു.

Back to top button
error: Content is protected !!