സംഭരിച്ച വിളകളുടെ തുകയില്ല; കര്‍ഷകരെ ഓണത്തിനും പട്ടിണിയിലിടുന്ന സാഹചര്യമുണ്ടാകരുതെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ

*മൂവാറ്റുപുഴ*കര്‍ഷകര്‍ ദുരിതത്തിലാണ്. കൃഷി വകുപ്പ് ഫോര്‍ട്ടി കോര്‍പ് മുഖേന സംഭരിച്ച വിളകളുടെ തുക പ്രതിസന്ധി കാലത്തും കര്‍ഷകര്‍ക്ക് ഇതുവരെ നല്‍കിയിട്ടില്ല. കോവിഡ് പ്രതിസന്ധിയില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍ മറ്റ് പല വിഭാഗക്കാര്‍ക്കും സഹായം അനുവദിച്ച ഘട്ടത്തിലും കര്‍ഷകരുടെ ദുരിത ജീവിതം കണ്ടില്ലെന്ന് നടിച്ചു. അവര്‍ക്ക് ലഭിക്കാനുള്ള തുക പോലും നല്‍കാന്‍ സാധിച്ചില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിയമസഭയില്‍ പറഞ്ഞു.മൂവാറ്റുപുഴ മണ്ഡലത്തില്‍ മാത്രം ഒരു മാര്‍ക്കറ്റില്‍ നിന്നു സംഭരിച്ച വിളകള്‍ക്കായി എട്ട് ലക്ഷത്തിലധികം രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. അന്നം തരുന്ന കര്‍ഷകരെ ഓണത്തിനും പട്ടിണിയിലിടുന്ന സാഹചര്യത്തിലേക്ക് നീങ്ങരുതെന്നും കുഴല്‍ നാടന്‍ പറഞ്ഞു.അതേസമയം ഫോര്‍ട്ടി കോപ്പുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക ഓഗസ്റ്റ് മാസം തന്നെ നല്‍കുമെന്ന് മറുപടി പറഞ്ഞു.

Back to top button
error: Content is protected !!