കനത്ത മഴയിലും ചുഴലികാറ്റിലും തകര്‍ന്ന വീടുകളും കൃഷിയിടങ്ങളും മാത്യു കുഴല്‍നാടന്‍ എംഎല്‍എ സന്ദര്‍ശിച്ചു.

 

 

മൂവാറ്റുപുഴ : കനത്ത മഴയിലും ചുഴലികാറ്റിലും തകര്‍ന്ന വീടുകളും കൃഷിയിടങ്ങളും മാത്യു കുഴല്‍നാടന്‍ എംഎല്‍എ സന്ദര്‍ശിച്ചു. ആയവന പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ വീടുകളും കൃഷിയിടങ്ങളുമാണ് സാരമായി നശിച്ചത്. സ്ഥലത്തെത്തിയ എംഎല്‍എ അഗ്നിശമന രക്ഷാസേന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനത്തിന് അതിവേഗ നടപടികളുണ്ടാക്കി. കൂടാതെ റവന്യൂ, കെഎസ്ഇബി ഉദ്യോഗസ്ഥരുമായി നാശനഷ്ടങ്ങള്‍ വിലയിരുത്തി. കാറ്റില്‍ നാശനഷ്ടം സംഭവിച്ച മുഴുവന്‍ പേര്‍ക്കും അടിയന്തിര സഹായം നല്‍കണമെന്ന് എംഎല്‍എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഫോട്ടോ …………..
ആയവന പഞ്ചായത്തില്‍ കനത്ത മഴയിലും ചുഴലികാറ്റിലും തകര്‍ന്ന വീടുകളും കൃഷിയിടങ്ങളും മാത്യു കുഴല്‍നാടന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍.

Back to top button
error: Content is protected !!