മാറാടി ;ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച പണം ഉപയോഗിച്ച് വാങ്ങിയ സ്മാർട്ട് ഫോണുകളുടെ വിതരണോദ്ഘാടനം മാത്യു കുഴൽനടൻ എംഎൽഎ നിർവഹിച്ചു.

 

 

മൂവാറ്റുപുഴ :കോൺഗ്രസ് മാറാടി മണ്ഡലം കമ്മിറ്റി നടത്തിയ ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച പണം ഉപയോഗിച്ച് വാങ്ങിയ സ്മാർട്ട് ഫോണുകളുടെ വിതരണോദ്ഘാടനം മാത്യു കുഴൽനടൻ എംഎൽഎ നിർവഹിച്ചു.മുവാറ്റുപുഴ നിയോജക മണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസ ത്തിന് ആവശ്യമായ ക്രമീകരണം ചെയ്യുമെന്ന് എം എൽ എ ഉദ്ഘാടനവേളയിൽ പറഞ്ഞു .മാറാടി പഞ്ചായത്തിൽ സ്മാർട്ട് ഫോൺ ആവശ്യമുള്ള നിർധനരായ മുഴുവൻ വിദ്യാർത്ഥികൾക്കും എം എൽ എ യുമായി സഹകരിച്ചു ഫോൺ നൽകുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു ജോ ൺ ,പഞ്ചായത്ത് പ്രസിഡന്റ് ഒ പി ബേബി എന്നിവർ പറഞ്ഞു .
യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഷാന്റി അബ്രഹാം,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോർജ് ,മാറാടി പഞ്ചായത്ത് സ്ഥിരം സമിതിയംഗംങ്ങളായ പി പി ജോളി ,ബിജു കുര്യാക്കോസ് ,ജിഷ ജിജോ പഞ്ചായത്തംഗംങ്ങളായ ജിബി മണ്ണത്തൂകരൻ ,ജെയിസ് ജോണ് ,അജി സാജു, കോൺഗ്രസ് നേതാക്കളായ രതീഷ് ചങ്ങാലിമറ്റം ,സജി ടി ജേക്കബ് ,റെജി പൂമറ്റം ,ജിക്കു വർഗീസ് ,എ പി സജി ,ജെയിൻ ജെയ്സൻ ,ജെഫിൻ രാജു ,ഹാബിൻ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.

 

ഫോട്ടോ…..കോൺഗ്രസ് മാറാടി മണ്ഡലം കമ്മിറ്റി നടത്തിയ ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച പണം ഉപയോഗിച്ച് വാങ്ങിയ സ്മാർട്ട് ഫോണുകളുടെ വിതരണോദ്ഘാടനം മാത്യു കുഴൽനടൻ എംഎൽഎ നിർവഹിക്കുന്നു…..

Back to top button
error: Content is protected !!