മാത്യു കുഴൽനാടന് വോട്ട് അഭ്യർത്ഥിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ യൂത്ത് ആവാസ് യാത്ര

 

മുവാറ്റുപുഴ: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡോ മാത്യു കുഴൽനാടനെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് ആവാസ് യുവജന റാലി സംഘടിപ്പിച്ചു, കെപിസിസി സെക്രട്ടറി തോമസ് രാജൻ ഉദ്ഘാടനം ചെയ്ത ജാഥ രണ്ടുദിവസങ്ങളിലായി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും മുൻസിപ്പാലിറ്റി കേന്ദ്രീകരിച്ച് പ്രചരണം നടത്തി, സമാപന സമ്മേളനം മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിൽ ഡി കെ ടി എഫ് സംസ്ഥാന പ്രസിഡണ്ട് ശ്രീ ജോയി മാളിയേക്കൽ ഉദ്ഘാടനം ചെയ്തു, ജാഥക്ക് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ നേതൃത്വം നൽകി, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ അഡ്വക്കേറ്റ് കെ എ ആബിത് അലി, മുഹമ്മദ് റഫീഖ്, എൽദോ ബാബു വട്ടക്കാവിൽ ജില്ലാ ഭാരവാഹികളായ ഷാൻ മുഹമ്മദ്, റിയാസ് താമരപ്പിള്ളിൽ, യൂത്ത് കോൺഗ്രസ് നേതാക്കന്മാരായ ജെയിംസ് എൻ ജോഷി, മൻസൂർ ചെന്നാരാ, സൈജു ഗോപിനാഥ്, ജിന്റോ ടോമി, എംസി വിനയൻ, ഷെഫൻ വിഎസ്, ഫൈസൽ വടക്കനത്തു, റംഷാദ് റഫീഖ്,ശൗക്കത്തലി മീരാൻ, എബിൻ എൽദോസ്, ജിക്കു താണീവീടാൻ, ടിന്റോ ജോസ്, ബിജാൻസ് ജോർജ്, റിയാദ് വി എം, കനകമണി തുടങ്ങിയവർ സംസാരിച്ചു….

Back to top button
error: Content is protected !!