ട്രാഫിക് നിയമങ്ങൾ പാലിച്ചു വാഹനമോടിക്കുന്നവർക്കു മാസ്ക് വിതരണം ചെയ്തു.

കോലഞ്ചേരി: ട്രാഫിക് നിയമങ്ങൾ പാലിച്ചു വാഹനമോടിക്കുന്നവർക്കു മാസ്ക് വിതരണം ചെയ്ത് കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെ കോവിഡ് ബോധവൽക്കരണം. കോലഞ്ചേരി ടൗണിലാണ് വ്യത്യസ്തമായ ബോധവൽക്കരണ പരിപാടി നടന്നത്. ട്രാഫിക് നിയമങ്ങൾ പാലിക്കുകയും ഹെൽമറ്റ് ധരിക്കുകയും ചെയ്തവർക്കാണ് സമ്മാനമായി മാസ്ക് നൽകിയത്. ഹെൽമറ്റ് ധരിച്ചവർക്ക് മിഠായി സമ്മാനമായി നൽകുകയും അതില്ലാത്തവരെ ബോധവൽക്കരിക്കുകയും ചെയ്യുന്ന രീതി നേരത്തെ പരീക്ഷിച്ച് വിജയിച്ചതിനെ തുടർന്നാണ് പുതിയ ചുവടുവയ്പ്. പ്രോഗ്രാം ഓഫീസർ എ.അമ്പിളി നേതൃത്വം നൽകി.
(സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി)

Back to top button
error: Content is protected !!