നിര്‍ധനരായ രോഗികള്‍ക്ക് ഉച്ചഭക്ഷണം നല്‍കി തണല്‍

കോതമംഗലം: കോതമംഗലം ഗവണ്മെന്റ് ആശുപത്രിയില്‍ എല്ലാ തിങ്കളാഴ്ചകളിലും സൗജന്യ ഉച്ചഭക്ഷണം. കോതമംഗലം മരിയന്‍ അക്കാദമി ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ എംബിഎ ഡിപ്പാര്‍ട്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സിഎസ്ആര്‍ ക്ലബിന്റെ(തണല്‍) നേതൃത്വത്തിലാണ് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. മണ്‍ഡോ മീല്‍ പ്ലാന്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ നിര്‍ധനരായ 100ഓളം രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും എല്ലാ തിങ്കളാഴ്ചകളിലും ഉച്ചഭക്ഷണം നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ 20 രൂപ ചലഞ്ച്, ന്യൂസ് പേപ്പര്‍ ചലഞ്ച്, ഫുഡ് കോര്‍ണറുകള്‍ മുതലായ വിവിധ പരിപാടികളിലൂടെയാണ് ഇതിനു വേണ്ട പണം കണ്ടെത്തുന്നത്.

തണലിന്റെ കീഴില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ നടത്തി വരുന്നു. 2022 ജനുവരി 21ന് കോലഞ്ചേരി, ചൂണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന മദര്‍ കെയര്‍ റീഹാബിലിറ്റേഷന്‍ സെന്ററിലെ അംഗങ്ങള്‍ക്കു ഒരു നേരത്തെ ഭക്ഷണവും പഠനോപകരണങ്ങളും വിതരണം ചെയ്തു കൊണ്ട് തണല്‍ അതിന്റെ ആദ്യ പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കിയത്. മദര്‍ കെയറിന് ആവശ്യമായ വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സഹായങ്ങള്‍ തണല്‍ നല്‍കി വരുന്നു.

 

Back to top button
error: Content is protected !!