മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഹര്‍ത്താല്‍: പ്രതിഷേധ റാലി സംഘടിപ്പിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ച ഹര്‍ത്തിലിന്റെ ഭാഗമായി പ്രതിഷേധ റാലി സംഘടിപ്പിച്ചു. മുനിസിപ്പല്‍ കെട്ടിടങ്ങളുടെ വാടക അന്യായമായി വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് വ്യാപാരികള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. മാര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ റാലി നഗരസഭ ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് വ്യാപാരികള്‍ നഗരസഭ ഓഫീസ് ഉപരോധിച്ചു. നഗരസഭാ ഓഫീസിലേക്ക് ആരെയും കടത്തിവിടാത്ത തരത്തില്‍ രണ്ട് ഗേറ്റുകളും ഉപരോധിച്ചു കൊണ്ടാണ് വ്യാപാരികള്‍ സമരം നടത്തിയത്. പ്രതിഷേധ റാലിയില്‍ നൂറുകണക്കിന് വ്യാപാരികള്‍ പങ്കെടുത്തു. ഉപരോധസമരം മര്‍ച്ചന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയേറ്റംഗം അഡ്വ. എ.ജെ റിയാസ് ഉദ്ഘാടനം ചെയ്തു. ഉപരോധസമരത്തില്‍ മൂവാറ്റുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അജ്മല്‍ ചക്കുങ്കല്‍ അധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് പ്രസിഡന്റ് ആരിഫ് പി വി എം, ബിജെപി മൂവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡണ്ട് അരുണ്‍ പി മോഹന്‍, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് നിഷാദ് ,ട്രഷറര്‍ കമര്‍, അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് പി എ കബീര്‍, നഗരസഭാ പ്രതിപക്ഷ നേതാവ് ആര്‍ രാകേഷ്, കൗണ്‍സിലര്‍മാരായ പ്രമീള ഗിരീഷ്‌കുമാര്‍, കെ ജി അനില്‍കുമാര്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.

Back to top button
error: Content is protected !!