മർച്ചന്റ്സ് അസോസിയേഷൻ വാഴക്കുളം ഫുട്ബോൾ ടൂർണമെന്റ് നടത്തി

വാഴക്കുളം: മർച്ചന്റ്സ് അസോസിയേഷൻ വാഴക്കുളം യൂണിറ്റിൻ്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് ഫുട്ബോൾ ടൂർണമെന്റ് നടത്തി.ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം നിർവഹിച്ചു.അസോസിയേഷൻ പ്രസിഡൻ്റ് സിജു സെബാസ്റ്റ്യൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് മുഖ്യ പ്രഭാഷണം നടത്തി.പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ, സെൻ്റ് ജോർജ് വോളിബോൾ ക്ലബ്‌ പ്രസിഡന്റ് തോമസ് വർഗീസ്,ടോമി തോമസ്, ബിജു അമന്തുരുത്തിൽ, ബേബി തോമസ്,സിജോ ജോയ്,ജോൺസൺ തൊഴാല എന്നിവർ പ്രസംഗിച്ചു.ഡിസി സ്പോർട്സിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ അഖില കേരള സെവൻസ് ടൂർണമെൻ്റിൽ മുപ്പതിൽപരം ടീമുകൾ പങ്കെടുത്തു.

 

 

Back to top button
error: Content is protected !!