നഗരത്തില്‍ വര്‍ധിച്ചുവരുന്ന അനധികൃത വഴിയോരവ്യാപാരങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കി

മൂവാറ്റുപുഴ: നഗരത്തില്‍ വര്‍ധിച്ചുവരുന്ന അനധികൃത വഴിയോരവ്യാപാരങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റപുഴ മര്‍ച്ചന്റ് അസോസിയേഷന്‍ നിവേദനം നല്‍കി. നഗരസഭ ചെയര്‍മാന്‍ പിപി ഏല്‍ദോസിനാണ് നിവേദനം സമര്‍പ്പിച്ചത്. മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങല്‍, അസ്സോസിയേഷന്‍ ഭാരവാഹികളായ ഷംസുദ്ധീന്‍ കെ.എം, ബോബി നെല്ലിക്കുന്നേല്‍, ഹാരിസ് കെ.ഈ, എല്‍ദോസ് പാലപ്പുറം തുടങ്ങിയവര്‍ ചേര്‍ന്നാണ് നിവേദനം സമര്‍പ്പിച്ചത്. നഗരത്തിന്റെ പലകോണുകളിലും ദിനം പ്രതി നിരവധി വഴിയോരകച്ചവടക്കാരാണ് വര്‍ധിച്ചുവരുന്നതെന്നും, നഗരത്തിന്റെ പ്രധാന ഭാഗങ്ങളായ ഈഇസി മാര്‍ക്കറ്റ്, കച്ചേരിത്താഴം,വെള്ളൂര്‍കുന്നം, പി.ഒ ജംഗ്ഷന്‍ തുടങ്ങിയ ഇടങ്ങളില്‍ ഗതാഗതകുരുക്ക് വര്‍ധിക്കുന്നതിന് പ്രധാനകാരണം വഴിയോരകച്ചവടക്കാരാണെന്നും മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു.

 

Back to top button
error: Content is protected !!