വഴിയോര കച്ചവടം നിരോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ പരാതി നല്‍കും: മര്‍ച്ചന്‍സ് അസോസിയേഷന്‍

മൂവാറ്റുപുഴ: വഴിയോര കച്ചവടം നിരോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചതായി മര്‍ച്ചന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് അജ്മല്‍ ചക്കുങ്കല്‍. മൂവാറ്റുപുഴയില്‍ ഭീമമായ വാടകയ്ക്ക് മുറികള്‍ എടുത്ത് ഫുഡ് സേഫ്റ്റി ലൈസന്‍സ്, ഫോസ് ടാഗ് സര്‍ട്ടിഫിക്കറ്റ്, ഹെല്‍ത്ത് കാര്‍ഡ്, ലീഗല്‍ മെട്രോളജി ലൈസന്‍സ്, മുന്‍സിപ്പല്‍ ലൈസന്‍സ് എന്നിവയോട് കൂടി പഴം പച്ചക്കറി വ്യാപാരം നടത്തുന്ന വ്യാപാരികളുടെ ബിസ്സിനസിനെ പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍ യാതൊരു മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കാതെ നടത്തിവരുന്ന വഴിയോര കച്ചവടം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മുന്‍സിപ്പല്‍ സെക്രട്ടറിക്കും, പോലീസ് ,മോട്ടോര്‍ വാഹന വകുപ്പ് അധികാരികള്‍ക്കും പരാതിയും നിവേദനവും നല്‍കിയിരുന്നു. എന്നാല്‍ അസോസിയേഷന്‍ സമര്‍പ്പിച്ച പരാതിലും നിവേദനത്തിലും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കോടതികളില്‍ പരാതി സമര്‍പ്പിക്കുന്നതിന് തീരുമാനിച്ചതെന്ന് മര്‍ച്ചന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് അജ്മല്‍ ചക്കുങ്കല്‍പറഞ്ഞു.