മാറാടി പഞ്ചായത്ത് ആറാം വാർഡ് മെമ്പർ രാജിവെച്ചു.

 

മൂവാറ്റുപുഴ: മാറാടി പഞ്ചായത്ത് ആറാം വാർഡ് മെമ്പർ ബാബു തട്ടാർകുന്നേൽ രാജിവെച്ചു. കുസാറ്റിൽ ജോലി ലഭിച്ചതിനെ തുടർന്നാണ് മെമ്പർ സ്ഥാനം രാജിവച്ചത്. അധികാരമേറ്റ് എട്ടാം ദിവസം പൂർത്തിയാകുമ്പോഴാണ് രാജി സമർപ്പിച്ചത്. കഴിഞ്ഞ തവണത്തെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ നാലാം വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും അദ്ദേഹം പങ്കെടുത്തിരുന്നു. എൽ.ഡി.എഫ്. ന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിച്ചത് ഇദ്ദേഹമാണ്. യു.ഡി.എഫിന് എട്ടും എൽ.ഡി.എഫിന് അഞ്ചും സീറ്റുകൾ ആണ് മാറാടി പഞ്ചായത്തിൽ ലഭിച്ചത്. 6 ആം വാർഡ് മെമ്പർ ബാബു തട്ടാർകുന്നേൽ രാജി വച്ചതോടെ എൽ.ഡി.എഫിന് ഒരു സീറ്റ് കൂടി കുറഞ്ഞു.

Back to top button
error: Content is protected !!