നാട്ടിന്‍പുറം ലൈവ്മാറാടി

മാറാടിയിലെ ഗ്രാമീണ റോഡുകൾക്ക് 46 ലക്ഷം രൂപ അനുവദിച്ചു.

 

മൂവാറ്റുപുഴ: മാറാടിയിൽ ഗ്രാമീണ റോഡുകൾക്ക് 46 ലക്ഷം രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ റോഡ് നിർമ്മാണ പ്രവർത്തന ഫണ്ടിൽ നിന്ന് മാറാടി പഞ്ചായത്തിലെ 3 റോഡുകൾക്കായി 46 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം തുടങ്ങിയതായി എൽദോ എബ്രാഹം എം.എൽ.എ അറിയിച്ചു. ഈസ്റ്റ് മാറാടി കടുവേലിപ്പാടം റോഡ് 25 ലക്ഷം, ഉന്നക്കുപ്പ- കോക്കപ്പള്ളി റോഡ് 10 ലക്ഷം, ചന്തപ്പാറ- കക്കാട്ടിൽത്താഴം റോഡ് 11 ലക്ഷം എന്നീ റോഡുകളുടെ നിർമ്മാണം ആരംഭിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ അധ്യക്ഷത വഹിച്ചു. റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം എം.എൽ.എ. നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.സി. ഏലിയാസ്, പഞ്ചായത്തംഗങ്ങളായ വൽസല ബിന്ദുകുട്ടൻ, ബിന്ദു ബേബി, ബാബു തട്ടാരുകുന്നേൽ,എം.പി. ലാൽ, എൻ.പി. പോൾ, വി.എം. മോഹൻരാജ്, റെജി മൂലംകുഴി, എം.കെ .അജി എന്നിവർ സംബന്ധിച്ചു.

Back to top button
error: Content is protected !!
Close