സുഭിക്ഷ കേരളം മാതൃകയായി മാറാടി പഞ്ചായത്തിലെ നാലാം വാർഡ്

 

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മാറാടി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിന്റെ നേതൃത്തത്തിൽ എം.സി റോഡ് – എയ്ഞ്ചൽ വോയിസ് പടി എം.വി.ഐ.പി കനാൽ പുറമ്പോക്കിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്തത്തിൽ പച്ചക്കറി തൈ നടീൽ മുവാറ്റുപുഴ എം.ൽ.എ എൽദോ എബ്രഹാം ഉദ്ഘാടനം ചെയ്തു

ഒരു കിലോമീറ്റർ ദൂരത്തിൽ കാട്പിടിച്ച് കിടക്കുന്ന സ്ഥലം പച്ചക്കറി തൈ നടുന്നതിനായി ഒരുക്കി. ആയിരത്തി അഞ്ഞൂറ് ഹൈബ്രിഡ് ഇനം പച്ചക്കറിതൈയാണ് തെഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടുന്നത്. ഇങ്ങനെ നടുന്ന തൈകൾ തുടർന്ന് പരിപാലിക്കുന്നതും തൊഴിലുറപ്പ് തൊഴിലാളികൾ തനെയാണ് . മാറാടി കൃഷി ഭവനിൽ നിന്നും സൗജന്യമായി കിട്ടിയ വെണ്ട ,മുളക്, വഴുതന,തക്കാളി ,മുരിങ്ങ തുടങ്ങിയ തൈകളാണ് നടുന്നത്. തുടർന്ന് ഇടയിലൂടെ അന്യം നിന്ന് പോകുന്ന അപൂർവ്വ ഇനം ഔഷധ സസ്യങ്ങൾ കൂടി നട്ട് പരിപാലിക്കുവാനുള്ള അനുമതിയ്ക്കായി എം.വി.ഐ.പി അധികാരികൾക്ക് കത്ത് കൊടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് മുഴുവൻ വിഷയത്തിനും എ പ്ലസ് കിട്ടിയ അനഘ ഉണ്ണികൃഷ്ണനെ ആദരിക്കുകയും ചെയ്തു.

മാറാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലത ശിവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാം ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ്‌ മെമ്പർ ബാബു തട്ടാർക്കുന്നേൽ, അഞ്ചാം വാർഡ് മെമ്പർ സാജുക്കുന്നപ്പിള്ളി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുധീർ.ബി, .സി .പി .ഐ (എം) ഏരിയാ കമ്മറ്റി അംഗം എം.പി ലാൽ ലോക്കൽ സെക്രട്ടറി എം.എൻ മുരളി വാർഡ് വികസന സമിതിയംഗം എം.എൽ.സണ്ണി കുടുംബശ്രീ ആരോഗ്യ വാളിയൻ്റിയർർമാർ , ഹരിത കർമ്മസേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: Content is protected !!