മാറാടിയിൽ കർഷക ബില്ല് കത്തിച്ച് പ്രതിഷേധിച്ചു.

മൂവാറ്റുപുഴ: രാജ്യത്ത് കർഷകർ നടത്തുന്ന പ്രഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മാറാടിയിൽ കർഷക ബില്ല് കത്തിച്ച് പ്രതിഷേധിച്ചു.

കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ കാർഷിക ബില്ലിനെതിരെ
രാജ്യം മുഴുവൻ നടക്കുന്ന പ്രതിഷേധങ്ങളിൽ പങ്കാളികളായികൊണ്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ മാറാടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് കർഷക ബില്ല് കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തിയത്. ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ എറണാകുളം ജില്ലാ സെക്രട്ടറി റിയാസ് താമരപ്പിള്ളി പ്രതിഷേധം ഉദ്ഘാടനം ചെയ്തു. സമര പരിപാടിയിൽ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജിക്കു താണീവീടൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സാബു ജോൺ, ബ്ലോക്ക് ജനറൽ സെക്രെട്ടറി പി.പി. ജോളി, യൂത്ത് കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌ ഷൈൻ ജെയ്സൺ, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ ജെയ്ൻ ജെയ്സൺ, ഹാബിൻ ഷാജി തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: Content is protected !!