മാറാടിയിലെ കോൺഗ്രസ്സ് നേതാവിന് കോറോണയോ ?വസ്തുതകൾ തിരിച്ചറിയുക !!!

രതീഷ് ചെങ്ങാലിമറ്റം എഴുതുന്നു ….

എനിക്ക് കോവിഡ് ബാധയുണ്ടെന്നും ഞാൻ ഐസലേഷനിൽ ആണെന്നും വാട്സപ്പ്, ഫേസ്ബുക്ക് മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഞാൻ ഇടുക്കിയിലുള്ള, ഇപ്പോൾ കോവിഡ് വൈറസ് സ്ഥിരീകരിച്ച കോൺഗ്രസ് നേതാവിനെ കണ്ടിരുന്നു എന്നുള്ള വാർത്ത ശരിയാണ്. എന്നാൽ ഞാൻ അദ്ദേഹത്തെ കണ്ടത് കഴിഞ്ഞ 11ആം തീയതി തിരുവനന്തപുരത്ത്‌ വച്ചാണ് (11/3/2020). ഞാൻ അദ്ദേഹത്തെ കണ്ടിട്ട് ഇന്നേക്ക് 17 ദിവസം പിന്നിട്ട് കഴിഞ്ഞു. അതായത് ക്വാറന്റൈൻ പീരിയഡ് കഴിഞ്ഞിരിക്കുന്നു. എനിക്ക് ഇതുവരെ യാതൊരു വിധ രോഗ ലക്ഷണങ്ങളോ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളോ ഇല്ലെന്ന് സന്തോഷപൂർവ്വം അറിയിച്ചു കൊള്ളട്ടെ.


അദേഹത്തിന്റെ റൂട്ട് മാപ്പ് ഇന്നലെയാണ് ഞാൻ കാണുന്നത്. ഞങ്ങൾ കണ്ട്‌ മുട്ടിയ സ്ഥലം കൂടി റൂട്ട് മാപ്പിൽ ഉള്ളത് കൊണ്ടു സമൂഹ നന്മയെ കരുതി ഇന്നലെ തന്നെ ഞാൻ കൊറോണ കൺട്രോൾ റൂമിലേക്ക്‌ വിളിച്ചു കാര്യം പറയുകയും, അവരുടെ നിർദ്ദേശപ്രകാരം മാറാടി പ്രാഥമിക ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടുകയും പൂർണമായും അവരുടെ നിർദേശങ്ങൾ പാലിച്ചു കൊണ്ടാണ് ക്വാറന്റൈനിൽ വീട്ടിൽ പ്രവേശിച്ചിട്ടുള്ളതാണ്. എന്നെ ആരും നിർബന്ധിച്ചു ക്വാറന്റൈനിൽ ആക്കിയിട്ടുള്ളതല്ല എന്നും അറിയിച്ചുകൊള്ളട്ടെ. മാത്രമല്ല A.P. ഉസ്മാന് രോഗം സ്ഥിരീകരിച്ചതിനു ശേഷം ഞാൻ ഇതുവരെ ആരെയും കണ്ടിട്ടില്ലാത്തതുമാണ്.അദ്ദേഹത്തിന്റെ രോഗ വിവരം അറിഞ്ഞതുമുതൽ 28 ദിവസം വരെ വീട്ടിൽ ഇരിക്കാമെന്ന് ഞാൻ സ്വയം തീരുമാനിക്കുകയായിരുന്നു.
എന്റെ വീട് പോലീസ് സീൽ ചെയ്തു, അതുപോലെ എന്നെ ഐസൊലേഷനിലേക് മാറ്റി തുടങ്ങിയ വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണ്‌.
ക്വാറന്റൈനിൽ കഴിയുന്നവർ വീട്ടിൽ ഇരിക്കുന്നത് നമുക്ക് വേണ്ടിയാണ്, സമൂഹത്തിനു വേണ്ടിയാണ് എന്ന് സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വയ്ക്കുന്ന നാം തന്നെ ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഉചിതമാണോ???

നമുക്ക് ഒരുമിച്ച് പോരാടാം
അകലം പാലിക്കാം
പോരാടി തോല്പിക്കാം ഈ വിപത്തിനെയും. സ്നേഹപൂർവ്വം രതീഷ് ചങ്ങാലിമറ്റം

Back to top button
error: Content is protected !!