മാറാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി

മാറാടി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി മാറാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹാത് സെ ഹാത് ജോഡോ പദയാത്ര നടത്തി. മണ്ഡലം പ്രസിഡന്റ് സാബു ജോണ്‍ നയിച്ച പദയാത്ര മാറാടി മഞ്ചരിപ്പടി ലക്ഷം വീട് കവലയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി അധ്യക്ഷത വഹിച്ചു. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ പദയാത്രയുടെ സന്ദേശം ഗ്രാമങ്ങളില്‍ എത്തിക്കുക, ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെയും, സി.പി.എമ്മിന്റെ ജനദ്രോഹ ഭരണത്തിനെതിരെയുമാണ് പദയാത്ര നടത്തിയത്. ഉദ്ഘാടന സമ്മേളനത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ. വി.ജി ഏലിയാസ്, രതീഷ് ചങ്ങാലിമറ്റം, പി.പി ജോളി, അജി സാജു, ബിജു കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.

ഏയ്ഞ്ചല്‍ഓയിസ് ജംഗ്ഷന്‍, പള്ളിക്കവല, മില്ലുംപടി, പള്ളിതാഴം തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ജാഥ ഈസ്റ്റ് മാറാടി ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമാപന സമ്മേളനം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരീ നാഥന്‍ ഉദ്്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാബു ജോണ്‍ അധ്യക്ഷത വഹിച്ചു. അഡ്വ ഡീന്‍ കുരിയാക്കോസ് എം.പി,മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ അഡ്വ. കെ.എം സലിം, ഡി.സി.സി വൈസ് പ്രസിഡന്റ് കെ.എം പരീത്, ബ്ലോക്ക് പ്രസിഡന്റ് കെ.പി ജോയി, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജിക്കു വര്‍ഗീസ്, മാറാടി പഞ്ചായത്ത് ക്ഷേമ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജിഷ ജിജോ, സജി ടി ജേക്കബ്, ബിജു പുളിക്കന്‍, സി.ജെ ജിഷാദ്, പി. കെ ബേബി, ഉമ്മര്‍ മക്കാര്‍, വി.എം സിദ്ധിക്ക്, ടി.കെ കുര്യാക്കോസ്, എബി പോള്‍, എ.പി സജി, സാജു കുന്നപ്പിള്ളി, ജോബി ജോണ്‍, കെ.എം ചെറിയാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!