സി.പി.ഐ മാറാടി ലോക്കല്‍ സെക്രട്ടറിയായി പി.എസ്. ശ്രീശാന്തിനെ തിരഞ്ഞെടുത്തു

മൂവാറ്റുപുഴ: സി.പി.ഐ മാറാടി ലോക്കല്‍ സമ്മേളനം സമാപിച്ചു. ലോക്കല്‍ സമ്മേളനത്തില്‍ ഉയര്‍ത്തുവാനുള്ള കൊടി ഈസ്റ്റ് മാറാടി ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍കമ്മറ്റി അംഗവുമായിരുന്ന പരേതനായ ബിജു ആനിപ്രയുടെ ഭവനത്തില്‍ നിന്നും സ്വീകരിച്ച് സമ്മേളനഗരിയില്‍ എത്തിച്ച് മുതിര്‍ന്ന അംഗം ജോണ്‍ മണിത്തോട്ടം പതാക ഉയര്‍ത്തിയതോടെ സമ്മളനത്തിന് തുടക്കമായി. സമ്മേളനം സിപിഐ ജില്ല എക്സിക്യുട്ടീവ് അംഗം കെ.എന്‍.ഗോപി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ജോളി പൊട്ടക്കല്‍, സെക്രട്ടറിയേറ്റ് അംഗങ്ങളായ വിന്‍സന്‍ ഇല്ലിക്കല്‍, കെ.എ. നവാസ് എന്നിവര്‍ സംസാരിച്ചു .ലോക്കല്‍ സെക്രട്ടറി പോള്‍ പുമറ്റം റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. പുതിയ ലോക്കല്‍ സെക്രട്ടറിയായി പി.എസ്. ശ്രീശാന്തിനെ തിരഞ്ഞെടുത്തു.

Back to top button
error: Content is protected !!