ഗാന്ധിജയന്തിയോടനുബന്ധിച്ച് “ഗാന്ധിയാണ് മാർഗ്ഗം” ആഘോഷ പരിപാടിയുമായി മാറാടി കോൺഗ്രസ് മണ്ഡലം കമ്മിറ്റി.

 

മൂവാറ്റുപുഴ: മഹാത്മാഗാന്ധിയുടെ 153ആം ജയന്തിയോടനുബന്ധിച്ച് “ഗാന്ധിയാണ് മാർഗ്ഗം” ആഘോഷ പരിപാടിയുമായി മാറാടി കോൺഗ്രസ് മണ്ഡലം കമ്മിറ്റി. സ്കൂൾ, കോളേജ് വിദ്യാർഥികൾക്കും, മുതിർന്നവർക്കുമായാണ് മത്സരങ്ങൾ ക്രമീകരിക്കുന്നത്. സെപ്റ്റംബർ 30, ഒക്ടോബർ 1, 2 തീയതികളിൽ രാവിലെ 10 മണി മുതൽ സൗത്ത് മാറാടി കോൺഗ്രസ് ഭവനിലാണ് പരിപാടികൾ നടത്തുന്നത്. ഫോട്ടോ പ്രദർശനം, മഹാത്മാഗാന്ധി ചിത്രരചനാ മത്സരം, ക്വിസ് മത്സരം, ചിത്രപ്രദർശനം, ഉപന്യാസമത്സരം, പ്രസംഗമത്സരം, സെമിനാർ തുടങ്ങിയവ സംഘടിപ്പിക്കും. പ്രസംഗ മത്സരം, ഉപന്യാസ മത്സരം, ഗാന്ധിജി ചിത്രരചനാ മത്സരം, ക്വിസ് മത്സരം തുടങ്ങിയവ സെപ്റ്റംബർ 30ന് മത്സരം ഉച്ചകഴിഞ്ഞ് 2 മണിക്ക് സൗത്ത് മാറാടി ഗാന്ധിഭവനിൽ നടക്കും. പത്ത്, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് രമേശ് ചെന്നിത്തല എം.എൽ.എ. ഉദ്ഘാടനം ചെയ്യും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി., ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ., ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ, മുൻ എം. എൽ. എ. ജോസഫ് വഴക്കൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. ഒക്ടോബർ രണ്ടിന് മഹാത്മാഗാന്ധിയുടെ 153 ആം ജന്മദിനത്തിൽ മാറാടി പഞ്ചായത്ത് പരിധിയിൽ 153 വൃക്ഷങ്ങൾ വച്ചു പിടിപ്പിക്കും. മത്സരങ്ങളുടെ കോഡിനേറ്ററായി രതീഷ് ചങ്ങാലിമറ്റത്തെ ചുമതലപ്പെടുത്തി. (ഫോൺ :9947414151 )

 

 

Back to top button
error: Content is protected !!