മാറാടി വിശുദ്ധ മര്‍ത്ത മറിയം യാകോബായ പള്ളിയില്‍ മായാല്‍ത്തോ തിരുനാള്‍

മാറാടി: മാറാടി വിശുദ്ധ മര്‍ത്ത മറിയം യാകോബായ പള്ളിയില്‍ മായാല്‍ത്തോ പെരുന്നാള്‍ ഫെബ്രുവരി 1,2 തീയതികളില്‍ ആഘോഷിക്കും. പെരുന്നാളിനോട് അനുബന്ധിച്ച് വികാരി ഫാ ജോബി ഊര്‍പ്പയില്‍ കൊടിഉയര്‍ത്തി, ഒന്നാം തീയതി വൈകിട്ട് ഇടവക മെത്രപോലീത്ത മാത്യൂസ് മാര്‍ അന്തിമോസ് തിരുമേനി ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കും. രണ്ടാം തീയതി വിശുദ്ധ അഞ്ചിന്‍ മേല്‍ കുര്‍ബാനക്ക് ആബൂന്മാര്‍ ബസലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ നേതൃത്വം നല്‍കും. തുടര്‍ന്ന് നേര്‍ച്ച സദ്യയും ഉണ്ടായിരിക്കുമെന്ന് ട്രസ്റ്റിമാരായ ഏലിയാസ് പൂമറ്റം , ബെന്നി ഐക്കരകുടി എന്നിവര്‍അറിയിച്ചു.

Back to top button
error: Content is protected !!