നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ

വാക്സിൻ ചലഞ്ചിലേക്ക് മാറാടി അഗ്രികൾച്ചറൽ ഇമ്പ്രൂവ്‌മെന്റ് കോപ്പറേറ്റിവ് ബാങ്ക്‌ സംഭാവന നൽകി.

 

മൂവാറ്റുപുഴ :മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് മാറാടി അഗ്രികൾച്ചറൽ ഇമ്പ്രൂവ്‌മെന്റ് കോപ്പറേറ്റിവ് ബാങ്ക്‌ സംഭാവന നൽകി. ഇതിന്റെ ആദ്യ ഗഡുവായ ,110000 (ഒരു ലക്ഷത്തി പതിനായിരം ) രൂപയുടെ ചെക്ക് മൂവാറ്റുപുഴ എംഎൽഎ ഡോ മാത്യു കുഴൽനാടൻ ,കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ എന്നിവർക്ക് ബാങ്ക് പ്രസിഡന്റ് സാബു ജോൺ കൈമാറി.മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ പി ബേബി ,വികസന സ്ഥിരം സമിതി ചെയർമാൻ പി പി ജോളി ,ബാങ്ക് സെക്രട്ടറി ലാലി വർഗ്ഗീസ് ,ഭരണ സമിതി അംഗങ്ങളായ സാജു കുന്നപ്പിള്ളി ,രതീഷ് ചങ്ങാലിമറ്റം വനിതാ ബാങ്ക് പ്രസിഡന്റ് ഡോ ചിന്നമ്മ വർഗ്ഗീസ് എന്നിവർ സന്നിഹിതരായിരുന്നു.

Back to top button
error: Content is protected !!
Close