പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമിട്ട് മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം

കോതമംഗലം: പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമിട്ട് മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ റിന്‍സ് റോയ് മുഖ്യാതിഥിയായി. സ്‌കൂള്‍ മാനേജര്‍ ജോര്‍ജ് കൂര്‍പ്പിള്ളില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്മിസ്ട്രസ് ബിന്ദു വര്‍ഗീസ് ആമുഖപ്രസംഗം നടത്തി. അധ്യാപിക പ്രീതി എന്‍ കുര്യാക്കോസ് രക്ഷാകര്‍ത്താക്കള്‍ക്കായുള്ള ബോധവല്‍ക്കരണക്ലാസ്സിന് നേതൃത്വം നല്‍കി. ഫാ. പി.ഒ പൗലോസ്, പെിടിഎ പ്രസിഡന്റ് സനീഷ് എസ്.എസ്,സ്റ്റാഫ് സെക്രട്ടറി പ്രീതി എന്‍ കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

 

Back to top button
error: Content is protected !!