മണ്ണൂര്‍ ഗണപതിക്കല്‍ ശ്രീമഹാദേഹവ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം

മണ്ണൂര്‍: മണ്ണൂര്‍ ഗണപതിക്കല്‍ ശ്രീമഹാദേഹവ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം 17,18 തിയതികളില്‍ നടത്തപ്പെടും. 17ന് രാവിലെ 5ന് നടതുറപ്പ്, 5.30ന് അഭിഷേകം, മലര്‍നിവേദ്യം, 7ന് ഉഷപൂജ 1008 കുടം ധാര, 7.30ന് എതൃത്ത പൂജ, 10ന് ഉച്ചപൂജ, വൈകിട്ട് 5ന് നടതുറപ്പ്, തൃക്കളത്തൂര്‍ ഉണ്ണികൃഷ്ണമാരാരും സംഘവും അവതരിപ്പിക്കുന്ന മേജര്‍സെറ്റ് പഞ്ചവാദ്യം, 6.30ന് ദീപാരാധന, 7.15ന് അന്നദാനം, 7.30ന് ചലച്ചിത്ര താരം ജയരാജ് വാര്യര്‍ അവതരിപ്പിക്കുന്ന ജയരാജ് വാര്യര്‍ ഷോ, 9ന് തെന്നിന്ത്യന്‍ ഗായകന്‍ മധുരൈ ശിങ്കാര വേലന്‍ നയിക്കുന്ന ഗാനമേള. 18ന് രാവിലെ 5ന് നടതുറപ്പ്, 5.30ന് അഭിഷേകം, മലര്‍നിവേദ്യം, 6ന് അഷ്ടദ്രവ്യ ഗണപതിഹോമം, 7ന് ഉഷപൂജ, 8ന് കലശപൂജ, 9.30ന് എതൃത്തപൂജ, 10ന് ഉച്ചപൂജ, 12.30ന് പ്രസാദഊട്ട്, വൈകിട്ട് 5ന് നടതുറപ്പ്, 6.30ന് ദീപാരാധന, ശിങ്കാരിമേളം, 7.15ന് അന്നദാനം, 7.30ന് അമൃത വിനോദ് അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍, 8.30ന് വിവിധ കലാ പരിപാടികളും, 10ന് മണ്ണൂര്‍ ജ്വാല സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിക്കുന്ന നൃത്താര്‍ച്ചനയും അരങ്ങേറും.

Back to top button
error: Content is protected !!