മണ്ണ് മാഫിയ സംഘങ്ങൾ തഴച്ചു വളരുന്നത് അധികാരികളുടെ തണലിൽ

പറവൂർ :  മൂവാറ്റുപുഴ മാറാടിയിൽ മണ്ണുമാഫിയ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിനിരയായ ദളിത് പെൺകുട്ടിയ്ക്ക് നീതി തേടി വെൽഫെയർ പാർട്ടി മൂവാറ്റുപുഴ മണ്ഡലം സംഘടിപ്പിച്ച പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. മാർച്ച്‌ ജില്ലാ പ്രസിഡന്റ് ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്തു. കേരളത്തിലങ്ങോളമുള്ള മണ്ണു കടത്തൽ സംഘങ്ങളുടേതു ഒരേ ഭാഷയുടെയും , ഭീഷണികളുടെയും ശൈലി യുമാണ് , അനധികൃത മായുള്ള മണ്ണു കടത്തൽ ചോദ്യം ചെയ്യുന്നവരെ ഗുണ്ടാ സംഘങ്ങൾ ആക്രമിക്കുന്നത് നിത്യ സംഭവമാകുന്നു .പോലീസ് കേസ് എടുത്തു അന്വേഷണമാരംഭിച്ചിട്ടു ആഴ്ചകൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടുവാൻ സാധിച്ചിട്ടില്ല . രാഷ്ട്രീയ സ്വാധീനമുള്ള പ്രതിയെ പോലീസും അധികാരികളും സംരക്ഷിക്കുകയാണെന്നു വ്യാപകമായ പരാതികളുയർന്നിട്ടുമുണ്ട്. പ്രതി മുൻ‌കൂർ ജാമ്യത്തിനായി ഹൈകോടതി സമീപിച്ചിരിക്കുകയുമാണ് . ജില്ലാ ജന സെക്രട്ടറി സദ കത്ത് കെ എഛ് പ്രഭാഷണം നടത്തി . നസീർ അലിയാർ അധ്യക്ഷത വഹിച്ചു , രമണി കൃഷ്ണൻ കുട്ടി , യൂനസ് എം എ , പി എ സിദ്ദിക്ക് , ഇ ബാവകുഞ്‌ , ഇല്യാസ് , യഹ്‌യ , അൻവർ , സുമയ്യ ഫസൽ , സലാം , നജീബ് , റജീന , നാസർ ഹമീദ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി തുടങ്ങിയവർ പങ്കെടുത്തു. നെഹ്റു പാർക്കിൽ നിന്നുമാരംഭിച്ച പ്രകടനം പോലീസ് സ്റ്റേഷന് സമീപം തടഞ്ഞു. തുടർന്ന് പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു

Back to top button
error: Content is protected !!