കിഴക്കേക്കര എന്‍.എസ്.എസ് കരയോഗ മന്ദിരത്തില്‍ സ്ഥാപിച്ച മന്നത്തു പത്മനാഭന്റെ ഛായാചിത്രം അനാഛാദനം ചെയ്തു

മൂവാറ്റുപുഴ : കിഴക്കേക്കര എന്‍.എസ്.എസ് കരയോഗ മന്ദിരത്തില്‍ സ്ഥാപിച്ച മന്നത്തു പത്മനാഭന്റെ ഛായാചിത്രം അനാഛാദനം ചെയ്തു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ആര്‍.ശ്യാംദാസ് ഛായാചിത്രത്തിന്റെ അനാഛാദനം നിര്‍വഹിച്ചു.കരയോഗം പ്രസിഡന്റ് എം.എസ്.രഘുനാഥ് അധ്യക്ഷത വഹിച്ചു. യൂണിയന്‍ കമ്മറ്റി അംഗം എന്‍.പി. ജയന്‍, കരയോഗം സെക്രട്ടറി എന്‍. രാമദാസ്, വൈസ് പ്രസിഡന്റ് ബി.സുരേഷ് ബാബു, ഖജാന്‍ജി കെ. പ്രഭാകരന്‍ എന്നിവര്‍പ്രസംഗിച്ചു. യോഗത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഹൈന്ദവ ആചാരത്തെ നിന്ദിച്ചു സംസാരിച്ച നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.

 

Back to top button
error: Content is protected !!