മഞ്ഞു മാക്കൽത്തടം – കല്ലോലിക്കൽ കോളനി കുടിവെള്ള പദ്ധതിക്ക് സാക്ഷാത്കാരം.

മൂവാറ്റുപുഴ: മഞ്ഞു മാക്കൽത്തടം – കല്ലോലിക്കൽ കോളനി കുടിവെള്ള പദ്ധതിക്ക് സാക്ഷാത്കാരം. ആരക്കുഴ പഞ്ചായത്തിലെ 9 ,10,11 വാർഡുകളിലെ 120 വീടുകളിലേക്ക് ഈ പദ്ധതിയിലൂടെ കുടിവെള്ളം എത്തും. ദീർഘകാലമായി പ്രദേശവാസികൾ ഉയർത്തിയ പരാതിക്കാണ് ഇതോടെ പരിഹാരമാവുന്നത്. എൽദോ എബ്രഹാം എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 49 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. പണ്ടപ്പിളളി കവലയിലെ എം.വി.ഐ.പി. വക സ്ഥലത്താണ് കിണർ താഴ്ത്തിയത്. 15 എച്ച്.പി. യുടെ രണ്ട് മോട്ടറുകൾ സ്ഥാപിച്ചു. തുടർന്ന് കുടിവെള്ളം എത്തേണ്ട സ്ഥലങ്ങളിലേക്ക് 2100 മീറ്റർ ദൂരം പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ട്. മാടപ്പള്ളിക്കുന്നേൽ ജോസഫ് സൗജന്യമായി വിട്ടു തന്ന സ്ഥലത്ത് 30000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് പണി തീർത്തിരുന്നു. ടാങ്കിൽ വെള്ളം എത്തിച്ച ശേഷം കല്ലോലിക്കൽ കോളനി, ചാന്ത്യം ഭാഗം, മഞ്ഞു മാക്കൽത്തടം ഉൾപ്പെടെ ഉളള ഉയർന്ന പ്രദേശങ്ങളിലെക്ക് വെള്ളം വിതരണം ചെയ്യും. ജനുവരി മുതൽ മെയ് മാസം വരെ നീണ്ടു നിൽക്കുന്ന കുടിവെള്ള പ്രശ്നമാണ് പരിഹരിക്കപ്പെട്ടു.120 കുടുംബാംഗങ്ങളിൽ നിന്നായി തെരഞ്ഞെടുത്ത സമിതിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. വൈദ്യുതി ബില്ലും, മെയിന്റനൻസ് ചെലവും സമിതി വഹിക്കും. ചടങ്ങിൽ പഞ്ചായത്ത്‌ അംഗം സിബി കുര്യാക്കോ അധ്യക്ഷത വഹിച്ചു. എൽദോ എബ്രഹാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളയായ വളളമറ്റം കുഞ്ഞ്, മേഴ്സി ജോസ്, റാണി ജയ്സൺ, അജി ജോസഫ്, സമിതി സെക്രട്ടറി ജോയിസ് ജോൺ, പ്രസിഡന്റ് ഷിബു എം. വി., സജിമോൻ പി.ആർ. എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!