മഞ്ഞള്ളൂർ പഞ്ചായത്തിൽ 3 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

വാഴക്കുളം: മഞ്ഞള്ളൂർ പഞ്ചായത്തിൽ 3 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച വേങ്ങച്ചുവട് കവലയിലെ വ്യാപാരിയുടെ ഭാര്യയ്ക്കും മകൾക്കും മകളുടെ കൈക്കുഞ്ഞിനുമാണ് രോഗം സ്ഥിരീകരിച്ചത്. കുഞ്ഞിന് രോഗ ലക്ഷണങ്ങളൊന്നുമില്ലെങ്കിലും പരിശോധനാ ഫലം പോസിറ്റീവാണെന്നാണ് അറിയുന്നത്. ഇതോടെ മഞ്ഞള്ളൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ഏതാനും പ്രദേശങ്ങൾ ഉൾപ്പെടുത്തി മൈക്രോ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. തെക്കുംമല കവലയിൽ നിന്നുള്ള മുപ്പതേക്കർ കോളനി റോഡിൻ്റെ വലതുഭാഗവും പുത്തൻകാവിൻ്റെ ഇടതുവശവും വരുന്ന ഭാഗമാണ് മൈക്രോ കണ്ടെയ്ന്റ്മെന്റ് സോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇവരുമായി സമ്പർക്കത്തിൽ വന്നിട്ടുള്ള അയൽവാസികളും വ്യാപാര ബന്ധത്തിൽ വന്നിട്ടുളളതുമായ
പഞ്ചായത്തിലെ ഏതാനും സമീപ വാർഡുകളിലായുള്ള ഇരുപതു ആളുകളും നിരീക്ഷണത്തിലായിട്ടുണ്ട്.

Back to top button
error: Content is protected !!