മഞ്ഞള്ളൂര്‍ പഞ്ചായത്ത് അംഗം പൊതുസ്ഥലത്ത് മാലിന്യം തള്ളി: പ്രതിഷേധം ശക്തമാകുന്നു

മൂവാറ്റുപുഴ: മഞ്ഞള്ളൂര്‍ പഞ്ചായത്ത് അംഗം പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പഞ്ചായത്ത് 13-ാം വാര്‍ഡ് മെമ്പര്‍ സിപിഎമ്മിലെ സുധാകരന്‍ പി.എസാണ് സ്‌കൂട്ടറിലെത്തിച്ച മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിച്ചത്. സ്‌കൂട്ടറിലെത്തിയ സുധാകരന്‍ ആവോലി പഞ്ചായത്ത് പരിധിയില്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന മാലിന്യം കാലുകൊണ്ട് തട്ടി റോഡരികില്‍ നിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രദേശവാസി ആവോലി പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറി തയ്യാറായില്ല. പിന്നീട് ജനപ്രതിനിധികളും ആവശ്യവുമായി രംഗത്ത് വന്നതോടെ 1,000 രൂപ മാത്രം പിഴ അടപ്പിച്ചു.പഞ്ചായത്തില്‍ മാലിന്യം തള്ളുന്നതിന് 10,000 രൂപയാണ് പിഴ ഈടാക്കുന്നതെങ്കിലും ജനപ്രതിനിധി തന്നെ മാലിന്യം തള്ളിയതിന് 1,000 രൂപ പിഴ അടപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തമകുകയാണ്. മാലിന്യ തള്ളിയ പഞ്ചായത്തംഗത്തെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീഖാണ് പരാതി നല്‍കിയിരിക്കുന്നത്.

 

Back to top button
error: Content is protected !!