മഞ്ഞള്ളൂർ പഞ്ചായത്തിൽ മൂന്നരക്കോടി രൂപയുടെ വികസന പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം നടത്തി.

മൂവാറ്റുപുഴ: മഞ്ഞള്ളൂർ പഞ്ചായത്തിൽ മൂന്നരക്കോടി രൂപയുടെ വികസന പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം നടത്തി. തെക്കുംമല കവലയിൽ ഡീൻ കുര്യാക്കോസ് എം.പി. പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മൂന്നരക്കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് മഞ്ഞള്ളൂർ പ്രദേശത്ത് തുടക്കമിടുന്നത്. 43 ഭവന രഹിതർക്ക് രണ്ടേക്കർ സ്ഥലം പ്ലോട്ടു തിരിച്ചു നൽകുന്നതിനുള്ള കരാർ നൽകിയാണ് എം.പി. ഉദ്ഘാടനം നിർവ്വഹിച്ചത്. കുടിവെള്ള ടാങ്ക് നിർമ്മാണം, പൈപ്പുലൈൻ സ്ഥാപിക്കൽ, ബൂസ്റ്റർ പമ്പുഹൗസ് നിർമ്മാണം, മണിയന്തടം, തെക്കുംമല, പിരളിമറ്റം പ്രദേശങ്ങളിൽ പൈപ്പു സ്ഥാപിക്കൽ, ലൈഫ് ഭവനപദ്ധതി പ്രകാരമുള്ള വീടുപണികൾ, വിവിധ റോഡുകൾ, വാഴക്കുളം വോളിബോൾ ഇൻഡോർ സ്റ്റേഡിയം എന്നിവയാണ് മറ്റു പദ്ധതികൾ. ജില്ല പഞ്ചായത്തു പ്രസിഡൻറ് ഡോളി കുര്യാക്കോസ് അനുവദിച്ച ജില്ല പഞ്ചായത്തു ഫണ്ട് ഉപയോഗിച്ചാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. മഞ്ഞള്ളൂർ പഞ്ചായത്തു പ്രസിഡന്റ് എൻ.ജെ. ജോർജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതിയധ്യക്ഷൻ ജോസ് പെരുമ്പിള്ളിക്കുന്നേൽ മുഖ്യ പ്രഭാഷണം നടത്തി.

ടോമി തന്നിട്ടാമാക്കൽ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് രാജശ്രീ അനിൽ, പഞ്ചായത്തംഗങ്ങളായ ജസ്സി ജയിംസ്, സിന്ധു മണി, മിനി ജോസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ഫോട്ടോ: ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മഞ്ഞള്ളൂർ പഞ്ചായത്തിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി. നിർവ്വഹിക്കുന്നു.

Back to top button
error: Content is protected !!