മണിപ്പൂര്‍ കലാപം: പ്രതിഷേധ മാര്‍ച്ച് നടത്തി കുട്ടമ്പുഴ മഹിളാ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി

 

കോതമംഗലം: കുട്ടമ്പുഴ മഹിളാ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും വര്‍ഗീയ കലാപങ്ങള്‍ക്കും നേരെ കണ്ണടക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിസ്സംഗതക്കെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തി . മഹിളാ കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായയ സുനിലാ സിബി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മേരി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പി.കെ തങ്കമ്മ, ജെസ്സി സാജു, ചന്ദ്രലേഖ ശശിധരന്‍, ബിന്ദു ശശി, ഷൈമോള്‍ ബേബി, ഷെജില കവളങ്ങാട്, ലിസി യാക്കോബ്,സി.പി പ്രിയ, പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോഷി പൊട്ടക്കല്‍, പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.എ സിബി, സല്‍മാ പരീത്, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ഫ്രാന്‍സിസ് ചാലില്‍, സി.ജെ എല്‍ദോസ്, ബേബി മൂലയില്‍, രാജമ്മ രാജന്‍ എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!